Obituries

  • Zacharias Mar Theophilus Suffragan Metropolitan

    മാര്‍ത്തോമ സഭ ചെങ്ങന്നൂര്‍ - മാവോലിക്കര ഭദ്രസനാധിപന്‍ സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത (77) കാലം ചെയ്തു.

    തിരുവല്ല നിരണം മറ്റയ്ക്കല്‍ വെണ്‍പറമ്പില്‍ വി.കെ. ഉമ്മന്റെയും മറിയാമ്മയുടെയും മകനായി 1938 ആഗസ്റ്റ് 29നാണ് ജനനം.  1966 മെയ് ഏഴിന് ഡീക്കന്‍ പട്ടം സ്വീകരിച്ചു.  1980 ഏപ്രില്‍ 26നു റമ്പാനായി. 1980 മേയ് ഒന്നിന് ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയില്‍ നിന്ന സഖറിയാസ് മാര്‍ തെയോഫിലോസ് എന്ന പേരില്‍ ബിഷപ് സ്ഥാനം സ്വീകരിച്ചു. 2004 ജൂലായ് മൂന്നിനാണ് സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റത്.